01 February 2015

ലാലിസം ('Lalisom') എന്ന, സേയ്ഡിസം (sadism)



നാല്‍പ്പതിനായിരത്തിലധികം കാണികള്‍ സ്റ്റേയ്ഡിയത്തില്‍, രാജ്യത്തിന്‍റെ എല്ലാഭാഗത്തുമായി,ഒരുപക്ഷെ,വിദേശത്തുമായി അനേകലക്ഷം ആളുകള്‍ റ്റിവി-യില്‍, ദേശീയ ഗയിംസ്-ന്‍റെ ഉദ്ഘാടനച്ചടങ്ങ് വീക്ഷിച്ചു.


ഉല്‍ഘാടന വിളംബരത്തിനുശേഷം നടന്ന കലാ പരിപാടിക്ക് മൂന്ന് ഭാഗങ്ങളായിരുന്നു, ആദ്യത്തേത് കേരള ചരിത്രത്തെ സംബന്ധിച്ചത്; കുഞ്ഞാലി മരക്കാരുടെ വിദേശ ശക്തികളോടുള്ള ചെറുത്തുനില്‍പ്പിനെക്കുറിച്ച്. മരക്കാറായും narrator ആയും മോഹന്‍ ലാല്‍. രണ്ടും അതി മനോഹരം എന്നേ പറയേണ്ടൂ.


രണ്ടാം ഭാഗം, കേരളീയ വാദ്യ-(വിശേഷിച്ചും കൊട്ടു വാദ്യം) നൃത്ത-ആയോധന-പാരമ്പര്യ കലകളുടെ ആവിഷ്കാരം. സംഗീത സംവിധായകന്‍ ശരത്-ന്‍റെ നേതൃത്വത്തില്‍. ഫ്യൂഷന്‍ സംഗീതത്തിന്‍റെ ഗുണ-ദോഷങ്ങളോടെ അതും ഗംഭീരം.


മൂന്നാമതായി വരുന്നു ലാലിസം (Lalisom;India singing) എന്ന കലാഭാസം. ഭീതിയോടെ കാത്തിരുന്നതുകൊണ്ട് ലാലിന്‍റെ ആദ്യ പ്രഹരത്തില്‍ വേദനിച്ചെങ്കിലും ഞെട്ടിയില്ല.ഇവിടെയും മോഹന്‍ലാല്‍ തന്നെ narrator. അത് അദ്ദേഹം അതിമനോഹരമായി ചെയ്തു.


ഇനിയദ്ദേഹം പാടുകയില്ല narrator ആയി തുടര്‍ന്നുകൊള്ളും ഒരുപക്ഷെ അവസാനം ഒന്ന്, എന്ന് സ്വയം സമാധാനിപ്പിച്ച് ഇരിക്കുമ്പോളാണ് അടുത്ത പ്രഹരം. തകര്‍ന്നുപോയി.!


[(പ്രഗല്‍ഭരായ ഹരിഹരന്‍, ഉദിത് നാരായന്‍,എം.ജി. ശ്രീകുമാര്‍,കാര്‍ത്തിക്, സുജാത ,അല്‍കാ യാഗ്നിക് എന്നിവരും വെള്ളയണിഞ്ഞ് ലാലിനൊപ്പം വിലപിക്കാന്‍ രണ്ട് പെണ്ണുങ്ങള്‍ വേറെയും ഉണ്ടായിരുന്നല്ലോ)]


പിന്നെയും ധൈര്യം സംഭരിച്ച് കേട്ടുകൊണ്ടിരുന്നു. 'നായകന്‍' ലാലിന്‍റെ നിലവാരത്തിലേക്ക് പ്രഗല്‍ഭരും താണുകൊണ്ടിരുന്നു.


കുറെ പാട്ടുകള്‍ക്ക് ശേഷം ഇതാ വരുന്നു ലാല്‍, വീണ്ടും. ഇത്തവണ ഒറ്റ അടിയായിരുന്നില്ല. അദ്ദേഹത്തിന്‍റെ എല്ലാ ശക്തിയും ഉപയോഗിച്ചുള്ള ഒരു കടന്നാക്രമണം.കൊന്ന് കൊലവിളിച്ചു. കൊലവിളി സഹിക്കാതായപ്പോള്‍, ആ കടന്നാക്രമണത്തിന് നിന്നുകൊടുക്കാതെ, റ്റി.വി. ഓഫ്‌ ചെയ്തു.


ലാലിസത്തിന് തീരെയില്ലാതിരുന്ന മറ്റൊന്നാണ് പ്രൊഫഷനലിസം, അതാണ്‌ മറ്റ് ഗായകരുടെയും underperformance- ന് കാരണമായത്‌.
ചടങ്ങില്‍ പ്രസംഗിച്ച വടക്ക് നിന്നുള്ള മന്ത്രിമാരും മറ്റും കേരളത്തെക്കുറിച്ചും മലയാളികളെക്കുറിച്ചും ഗെയിംസ് ന്‍റെ സംഘാടനത്തെ കുറിച്ചും നിര്‍ലോഭം ചൊരിഞ്ഞ പ്രശംസകള്‍ക്ക് പകരം നാമവര്‍ക്ക്‌ കൊടുത്തത് ഇതും കൂടിയാണല്ലോ!


ഇത് മലയാളികള്‍ മാത്രമല്ലല്ലോ ലോകം മുഴുവന്‍ കണ്ടല്ലോ എന്ന് ദുഖിച്ച്, ലജ്ജിച്ച്, തലതാഴ്ത്തുന്നു- അദ്ദേഹത്തിന്‍റെ മുന്നിലും. ഇത് ഉള്‍പ്പെടുത്തിയ സംഘാടകരുടെ നൃശംസതക്ക് മുന്നിലും. വേറെന്ത് ചെയ്യാന്‍? പിന്നെ ആകെ ചെയ്യാവുന്നത് ഇതാണ്. അത് ഞാന്‍ ചെയ്യുന്നു.

2 comments:

  1. ഞാൻ എന്തായാലും അതുകാണാതെ രക്ഷപെട്ടു :) ഇത്രയും ശ്രദ്ധയാകർഷിക്കുന്ന ഒരു പരിപാടിയുടെ ഉദ്ഘാടനത്തിൽ മുൻപരിചയം ഒന്നും ഇല്ലാത്ത തുടക്കക്കാരായ ലാലിസത്തെ ഏല്പിച്ചത് ഈ പരിപാടിയുടെ സംഘാടകരിൽ നിന്നുണ്ടായ വീഴ്ചയാണ്.

    ReplyDelete
    Replies
    1. തീര്‍ച്ചയായും, Manikandan O V., പ്രതികരണത്തിന് നന്ദി !

      Delete