7 reasons why 'Lalisom' was heavily criticized.
'ലാലിസം' (Lalisom) കഠിനമായി വിമര്‍ശിക്കപ്പെട്ടതിന്‍റെ 7 കാരണങ്ങള്‍
മോഹന്‍ലാല്‍, കൈപ്പറ്റിയ പണം തിരികെ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചപ്പോഴേക്കും, അദ്ദേഹത്തിന് പിന്തുണയുമായി വളരെപ്പേര്‍; ആദ്യം വിമര്‍ശിച്ചവര്‍ പോലും, മുതലക്കണ്ണീരുമായി വന്നിരിക്കുകയാണല്ലോ.
അദ്ദേഹത്തെ നവ മാധ്യമങ്ങള്‍ വിചാരണ ചെയ്ത് കൊന്നു, എന്നും മറ്റും അവരെല്ലാം വിലപിക്കുന്നു. അങ്ങനെ വിചാരണ ചെയ്യാന്‍ മാത്രം നിസ്സാരനാണോ അദ്ദേഹമെന്ന് ചോദിക്കുന്നു .പിന്നെ അദ്ദേഹത്തിന്‍റെ മഹത്വത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നു, അദ്ദേഹത്തിന്‍റെ നടന വൈഭവത്തെക്കുറിച്ചും.
ദേശീയ ഗെയിംസ്-ന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ 'ലാലിസം' എന്ന പേരിലവതരിപ്പിച്ച കലാഭാസത്തെക്കുറിച്ച് ഫെബ്രുവരി ഒന്നാം തീയതി ഒരു വിമര്‍ശനക്കുറിപ്പ് ഞാനും എഴുതിയിരുന്നു. അതുകൊണ്ട് തന്നെ, ആ വിമര്‍ശനം, ആരാധകര്‍ ആരോപിക്കുന്നതുപോലെ, വെറും വ്യക്തി ഹത്യ ആയിരുന്നില്ല, എന്ന് വ്യക്തമാക്കേണ്ട ധാര്‍മിക ഉത്തരവാദിത്വം ഉള്ളതുകൊണ്ടാണ്, വീണ്ടും ഈ കുറിപ്പ്.
വാങ്ങിയ പണം തിരികെ കൊടുത്താല്‍ തീരുന്നതാണോ ആ പ്രോഗ്രാം ഉണ്ടാക്കിയ നഷ്ടം.? അല്ലെങ്കില്‍ കലാ ലോകത്തിനുണ്ടായ മലിനീകരണം.? ഒപ്പം ആ ചടങ്ങിനുണ്ടായ ശോഭകേട് ? ("To add glitter to the opening ceremony of the 35th National Games" എന്നായിരുന്നുവല്ലോ അവകാശവാദം അഥവാ പരസ്യം)
അല്ല, എന്നതിന്, ഞാന്‍ കാണുന്ന 7 കാരണങ്ങള്‍:
1. അദ്ദേഹം, വളരെ നല്ല നടനും വളരെ മോശം ഗായകനുമാണ്.
ശരിക്ക് പറഞ്ഞാല്‍ അദ്ദേഹം ഗായകനേ അല്ല. അഥവാ ഒരു നാലാംകിട ഗായകനായ അദ്ദേഹം ഈ സാഹസത്തിന് മുതിരരുതായിരുന്നു
അദ്ദേഹത്തിന്‍റെ അഭിനയ മികവ് അദ്ദേഹത്തെ ഒരു വലിയ ഗായകനാക്കുന്നില്ല. അദ്ദേഹത്തെ ഗായകന്‍ എന്ന് പോലും വിളിച്ച് കൂടാ. അങ്ങനെ ചെയ്യുന്നത് ശരിക്കുള്ള ഗായകരെ അപമാനിക്കലാണ്.
ചില സിനിമകളുടെ വിപണന സാധ്യത വര്‍ദ്ധിപ്പിക്കാനോ അല്ലെങ്കില്‍ പാട്ടുകാരനല്ലാത്ത ഒരാളുടെ പാട്ട് ചിത്രീകരിക്കുന്നതിനു വേണ്ടിയോ ചില പടങ്ങളില്‍ അദ്ദേഹത്തെ പാടിച്ചത്, തന്‍റെ ആലാപനശേഷിയുടെ അടിസ്ഥാനത്തിലാണ് എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചതിന്/തെറ്റിദ്ധരിപ്പിച്ചതിന് പ്രേക്ഷകര്‍ ഉത്തരവാദികളല്ല.
2. ഒരു അരങ്ങേറ്റ (bebut) പ്രോഗ്രാമിന് രണ്ട് കോടി രൂപ വില നിശ്ചയിച്ചത് അഭിനയ രംഗത്തെ അദ്ദേഹത്തിന്‍റെ മികവ് പരിഗണി ച്ചിട്ടാണ് എന്നത് തീര്‍ച്ച. എന്നാല്‍, ഇത് ഒരു നടന പരിപാടി അല്ല, ആലാപന പരിപാടിയാണ്, അതിന് അദ്ദേഹത്തിന് വൈദഗ്ദ്ധ്യം ഇല്ല. അദ്ദേഹത്തിന്‍റെ ഒരു നടന പരിപാടിക്കായിരുന്നൂ ഈ വിലയിട്ടിരുന്നതെങ്കില്‍ ഒരാളും എതിര്‍ക്കുമായിരുന്നില്ല. എന്ന് മാത്രമല്ല അദ്ദേഹത്തെ പ്രതിരോധിക്കാന്‍ ഞാനും മുന്‍പന്തിയിലുണ്ടാകുമായിരുന്നു.
3. ഒരു ബാന്‍ഡ് -ന്‍റെ അരങ്ങേറ്റത്തിന്, ദേശീയ ഗെയിംസ് പോലെ ഇത്ര വലിയ ഒരു വേദി, ഇത്ര വലിയ തുകയ്ക്ക്, അനുവദിച്ചതില്‍ അഴിമതി സംശയിക്കുന്നതാണോ കുഴപ്പം? സംശയിക്കാതിരിക്കുന്നതാണോ കുഴപ്പം.?
4. സംഘാടകരുടെ നിര്‍ബന്ധം കാരണമാണ് 'ലാലിസം' ദേശീയ ഗെയിംസ്-ല്‍ അവതരിപ്പിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എങ്കില്‍ സംഘാടകരുടെ ഭാഗത്ത് വന്‍ വീഴ്ച (അഴിമതി) സംശയിക്കാവുന്നതല്ലേ ?
5. അദ്ദേഹത്തെക്കൊണ്ട് ഇക്കാര്യം നിര്‍ബന്ധിച്ച് ചെയ്യിച്ചിട്ട് വിമര്‍ശിക്കുകയാണ് ഉണ്ടായിട്ടുള്ളതെങ്കില്‍ അത് വളരെ ക്രൂരമായിപ്പോയി എന്നതില്‍ തര്‍ക്കമില്ല. ഒരു കലാകാരനോട് ചെയ്യുന്ന വലിയ പാതകമാണ് അത്.
6. പക്ഷെ, അപ്പോഴും ഒരു കാര്യം അവശേഷിക്കുന്നു. അദ്ദേഹം മുഖ്യ ഗായകനായി 'ലാലിസം' എന്ന ബാന്‍ഡ് അദ്ദേഹം ആരംഭിച്ചു. അതില്‍ മുന്‍പറഞ്ഞ കുഴപ്പം ഉണ്ട്. അദ്ദേഹം ബാന്‍ഡ് ഉടമസ്ഥനോ രക്ഷാധികാരിയോ ആകുന്നത് തീര്‍ച്ചയായും നല്ലത് തന്നെ. പക്ഷെ അങ്ങനെയോന്നില്‍ അദ്ദേഹം മുഖ്യ ഗായകനാകുന്നതാണ് കുഴപ്പം.
7. അദ്ദേഹത്തിന്‍റെ മൂന്നാഴ്ചത്തെ അദ്ധ്വാനം, ആരും പരിഗണിക്കാതെ, തന്നെ വിമര്‍ശിച്ചൂ എന്ന് അദ്ദേഹം വിലപിക്കുന്നു.
ഒരു പ്രവര്‍ത്തനത്തെ വിലയിരുത്തേണ്ടത് അതിന്‍റെ പിന്നിലുള്ള സമര്‍പ്പണത്തിന്‍റെയോ അദ്ധ്വാനത്തിന്‍റെയോ അടിസ്ഥാനത്തിലാവരുത് . മറിച്ച് അത് സമൂഹത്തിന് എന്ത് ഗുണം ചെയ്തു എന്നതിന്‍റെ അടിസ്ഥാനത്തിലാവണം. അല്ലെങ്കില്‍ ഭീകര പ്രവര്‍ത്തനത്തെയും അംഗീകരിക്കേണ്ടിയും ആദരിക്കേണ്ടിയും വരും. കാരണം, അതിന്‍റെ പിന്നിലും ഇതിനെക്കാളും വലിയ സമര്‍പ്പണവും അദ്ധ്വാനവും ആസൂത്രണവും ഉണ്ട്. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇതൊരുതരം കലാഭീകരതയായിരുന്നു.
സ്വയം ഗായകര്‍ എന്ന് തെറ്റിദ്ധരിച്ചു വശായിട്ടുള്ള ഇനിയും ഒരുപാട് നടന്മാര്‍, മറ്റൊരു ഭാഷയിലും ഇല്ലാത്തത്ര, മലയാളത്തിലുണ്ട്. അവരും തങ്ങളുടേതായ രീതിയില്‍ മലയാള ഗാന ശാഖയെ ധര്‍ഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. മോഹന്‍ ലാലിനുണ്ടായ അനുഭവം അവരുടെയും കണ്ണ് തുറപ്പിച്ചിരുന്നൂ എങ്കില്‍?
[കഴിയുമെങ്കില്‍ ഫെബ്രുവരി ഒന്നിലെ പോസ്റ്റ് കൂടി വായിക്കാനപേക്ഷ (ലാലിസം ('Lalisom') എന്ന, സേയ്ഡിസം (sadism) http://babuchoorakat.blogspot.com/2015/02/lalisom-sadism.html ) ]

No comments:
Post a Comment