നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ ഈ മിഴിയിണയിൽ സദാ പ്രണയം മഷിയെഴുതുന്നിതാ ശിലയായി നിന്നിടാം നിന്നെ നോക്കി യുഗമേറെ എന്റെ കൺചിമ്മിടാതെ എൻ ജീവനേ ...
അകമേ... വാനവില്ലിനേഴുവർണ്ണമായ് ദിനമേ പൂവിടുന്നു നിൻമുഖം അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ എന്നോമലേ...
നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ
നിൻ ഉയിരിനെ അനുദിനം നിഴലുപോൽ പിന്തുടരുവാൻ ഞാനലഞ്ഞീടുമേ എൻ വെയിലിനും മുകിലിനും അലിയുവാൻ നിൻ മനമിതാ വെണ്ണിലാവാനമായ് ഒരേ വഴിയിലീരാവോളം ഒഴുകിനാം കെടാതെരിയണേ നമ്മളിൽ നമ്മളെന്നെന്നും
നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ
വെൺശിശിരമേ പതിയെനീ തഴുകവേ എൻ ഇലകളെ പെയ്തു ഞാനാർദ്രമായ് നേർ നെറുകയിൽ ഞൊടിയിൽ നീമുകരവേ ഞാൻ വിടരുമേ വാർമയിൽപ്പീലിപോൽ ഒരേ ചിറകുമായി ആയിരം ജന്മവും കെടാതുണരണേ നമ്മളിൽ നമ്മളാവോളം
നീ ഹിമമഴയായ് വരൂ ഹൃദയം അണിവിരലാൽ തൊടൂ ഈ മിഴിയിണയിൽ സദാ പ്രണയം മഷിയെഴുതുന്നിതാ ശിലയായി നിന്നിടാം നിന്നെ നോക്കി യുഗമേറെ എന്റെ കൺചിമ്മിടാതെ എൻ ജീവനേ ...
അകമേ... വാനവില്ലിനേഴുവർണ്ണമായ് ദിനമേ പൂവിടുന്നു നിൻമുഖം അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ എന്നോമലേ...
Uyire.. - Malyalam lyrics
ഉയിരേ കവരും ഉയിരെ പോലെ എന്താണ് നീ എന്താണ് ആ.... കാതൽ മഴയായ് തനുവിൽ ചേരും ആരാണ് നീ ആരാണ് ഉയരെ ചിറപോൽ പ്രാവിൻ നിലവോ താരിൻ മധുവോ കാണാ കനവോ
No comments:
Post a Comment