29 July 2018

അദ്ധ്യാപകനും ഗുരുവും




അദ്ധ്യാപകനും ഗുരുവും


അദ്ധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ളത് ഗുരുശിഷ്യ ബന്ധമല്ല. അത് കേവലം അദ്ധ്യാപക വിദ്യാർത്ഥി ബന്ധം മാത്രം. അദ്ധ്യാപകൻ ഗുരുവുമല്ല. ചില കാരണങ്ങൾ:


1. ഗുരുവിന് ശിഷ്യനെ തെരഞ്ഞെടുക്കാം. അദ്ധ്യാപകനാവില്ല.

2. ഗുരുവിന് പാഠ്യപദ്ധതി (സിലബസ് ) തീരുമാനിക്കാം. അദ്ധ്യാപകനാവില്ല.

3. ഓരോ ഗുരുവിന്റേയും അദ്ധ്യാപനരീതി സ്വയം തീരുമാനിക്കുന്നതാണ്. അദ്ധ്യാപകന്റേതങ്ങനെയല്ല.

4. അദ്ധ്യാപനസമയം, കാലം ഇവ തീരുമാനിക്കുന്നത് ഗുരുതന്നെ. അദ്ധ്യാപകനതാവില്ല.

5. ഗുരുവിന് ശമ്പളമില്ല. അദ്ധ്യാപകനുണ്ട്.


ശമ്പളം പറ്റിക്കഴിഞ്ഞാൽ പിന്നെ വിദ്യാർത്ഥിക്ക്, സമൂഹത്തിന്, അയാളോട് കടപ്പാട് ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്നത്, പ്രതീക്ഷിക്കുന്നത് ശുദ്ധ വിവരക്കേടും അസംബന്ധവും അതിമോഹവും ആണ്. ആരെങ്കിലും അത് കാണിക്കുന്നുണ്ടെങ്കിൽ ഭാഗ്യം എന്ന് വിചാരിക്കുകയാണ് വാണ്ടത്. അത് അവകാശമായി കണക്കാക്കരുത്.


ഒരു വിദ്യാർത്ഥിയെക്കൊണ്ടും അദ്ധ്യാപകന്റെ പാദനമസ്കാരം ചെയ്യിക്കരുത്. ആരെങ്കിലും സ്വയം ചെയ്താൽ വിലക്കുകയുമരുത്, അതയാളുടെ സ്വാതന്ത്ര്യം. എന്നാണ് എന്റെ പക്ഷം.


അദ്ധ്യാപനത്തെ വെറുതെ മഹാത്വവല്‍ക്കരിച്ച് സ്വയം അപഹാസ്യരാകരുത്. മറ്റേതൊരു തൊഴിലിന്റെയും മഹത്വമേ അതിനുള്ളൂ. നമുക്ക് മഹാന്മാരായ അദ്ധ്യാപകരുണ്ടെന്നത് സത്യം. പക്ഷെ അവരാരും ഗുരുതുല്യരല്ല.

No comments:

Post a Comment